അവശിഷ്ടങ്ങള്‍ എയര്‍ ഏഷ്യ വിമാനത്തിന്റേതല്ലെന്ന് ഇന്തൊനേഷ്യ

Webdunia
തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (17:59 IST)
കടലില്‍ നിന്നും ലഭിച്ച അവശിഷ്ടങ്ങള്‍ എയര്‍ ഏഷ്യ വിമാനത്തിന്റേതല്ലെന്ന് ഇന്തൊനേഷ്യ.നേരത്തെ എയര്‍ ഏഷ്യ വിമനത്തില്‍ നിന്നും ബന്ധം വിച്ഛേദിക്കപ്പെട്ട സ്ഥലത്തുനിന്നും 700 മൈല്‍ അകലെ നങ്ക ദ്വീപിന് സമീപത്ത് നിന്നും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതേത്തുടര്‍ന്ന് തിരച്ചില്‍ ഈ മേഖലയിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.നേരത്തെ കടലില്‍ തകര്‍ന്നു വീണിരിക്കാമെന്ന് ഇന്തൊനീഷ്യന്‍ തിരച്ചില്‍ സംഘം സംശയം പ്രകടിപ്പിച്ചിരുന്നു. തിരച്ചിലിനായി ഇന്ത്യ മൂന്നു കപ്പലുകളും ഒരു വിമാനവും സമുദ്രനിരീക്ഷണ സംവിധാനങ്ങളും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.