കാറിനെതിരേ സൈക്കിളില്‍ നഗ്നറാലി. സംഭവം നടന്നത് അമേരിക്കയിലാണെങ്കിലും നെറ്റില്‍ ഹിറ്റാണ്. ഒന്നും രണ്ടുമല്ല 8000-ത്തോളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. റാലി നടത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രവര്‍ത്തകര്‍ നോര്‍മന്‍ഡെയില്‍ പാര്‍ക്കില്‍ ഒത്തു കൂടി വസ്ത്രങ്ങള്‍ ഉരിഞ്ഞു. നിയമലംഘനമാണെങ്കിലും സമരത്തിന് പൊലീസ് ഗതാഗതം നിയന്ത്രിച്ച് സംഗതി ഗംഭീര വിജയമാക്കി.
75 ഓളം അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം നടന്നു. ഇനി മുതല്‍ കാര്‍ വേണ്ട, സൈക്കിളോ ബൈക്കോ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗ്നരായി പ്രകടനം നടത്തിയത്. പോര്‍ട്ടലന്ഡിലാണ് ഏറ്റവും അധികം ജനപങ്കാളിത്തം ഉണ്ടായത്.
ഗര്‍ഭിണികള്‍ വരെ നഗ്നമായി സൈക്കിള്‍ റാലിയില്‍ പങ്കെടുത്തു. അറിയാതെ വഴിയില്‍ ഇറങ്ങിയ ചിലര്‍ റാലി കണ്ട് വാ പൊളിച്ചെന്നാണ് റിപ്പോര്‍ട്ട്.