പാകിസ്ഥാന്റെ ആണവ പദ്ധതികളുടെ പിതാവ് അബ്‌ദുൾ ഖാദിർ ഖാൻ അന്തരിച്ചു

ഞായര്‍, 10 ഒക്‌ടോബര്‍ 2021 (11:42 IST)
പാകിസ്ഥാന്റെ ആണവപദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ആണവശാസ്‌ത്രജ്ഞൻ ഡോ. അബ്‌ദുൾ ഖദീർ ഖാൻ(85)അന്തരിച്ചു. 1936ൽ ഇന്ത്യയിലെ ഭോപ്പാലിലായിരുന്നു ഡോ. ഖാന്റെ ജനനം. ഏറെ നാളായി അസുഖബാധിതനായി കഴിയുകയായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
 
മറ്റ് രാജ്യങ്ങള്‍ക്ക് ആണവായുധ സാങ്കേതിക വിദ്യ കൈമാറിയതിനെ തുടർന്ന് 2004ൽ ഡോ. ഖാൻ വീട്ടുതടങ്കലിലാക്കപ്പെട്ടിരുന്നു.പിന്നീട് കുറ്റം ഏറ്റുപറഞ്ഞതിനെ തുടർന്ന് അന്നത്തെ പ്രസിഡന്റ് മുഷ്‌റഫ് മാപ്പ് നല്‍കുകയും ചെയ്തു. കോടതി വിധിയും അനുകൂലമായതോടെ 2009 ഫെബ്രുവരിയില്‍ അദ്ദേഹത്തെ തടങ്കലില്‍ നിന്ന് വിട്ടയക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍