എല്ലാ തരത്തിലുള്ള ഭീകരതയെയും നേരിടാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാകണം: ഐക്യരാഷ്ട്രസഭയിൽ നിലപാടറിയിച്ച് ഇന്ത്യ

വെള്ളി, 20 ഓഗസ്റ്റ് 2021 (12:59 IST)
അഫ്‌ഗാനിസ്ഥാനിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരർക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്കെതിരെ നടപടി വേണമെന്നും ജയശങ്കർ യുഎൻ രക്ഷാസമിതി സംഘടിപ്പിച്ച ചർച്ചയിൽ ആവശ്യപ്പെട്ടു. 
 
ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ യാതൊരു തടസവുമില്ലാതെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്.എല്ലാ തരത്തിലുള്ള ഭീകരതയേയും നേരിടാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാകണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു. ലോകം മൊത്തം സുരക്ഷിതരാകാതെ നമ്മളാരും സുരക്ഷിതരാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം താലിബാനെ പേരെടുത്ത് വിമർശിക്കാൻ ജയശങ്കർ തയ്യാറായില്ല. അഫ്ഗാന്‍ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി വീണ്ടും മാറരുതെന്ന് യുഎന്‍ ഭീകരവിരുദ്ധ ഓഫീസ് സെക്രട്ടറി ജനറല്‍ വ്‌ളാഡിമര്‍ ആവശ്യപ്പെട്ടു.താലിബാന്റെ പല നേതാക്കളും ഭീകരരെന്ന് മുദ്ര കുത്തപ്പെട്ടവാരാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍