അഫ്‌ഗാനുമായുള്ള ചരിത്രപരമായ ബന്ധം തുടരും, താലിബാനുമായി അനൗദ്യോഗികമായ ചർച്ചകൾ നടന്നതായും വിദേശകാര്യമന്ത്രി

വ്യാഴം, 19 ഓഗസ്റ്റ് 2021 (12:54 IST)
അഫ്‌ഗാനിസ്ഥാൻ ജനതയുമായുള്ള ചരിത്രപരമായ ബന്ധം ഇന്ത്യ തുടരുമെന്ന്  കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.താലിബാനുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായും എസ്. ജയശങ്കർ വ്യക്തമാക്കി. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കലാണ് പ്രഥമ ലക്ഷ്യമെന്നും സ്ഥിതി​ഗതികൾ വിലയിരുത്തി വരികയാണെന്നും യുഎൻ കൗൺസലിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി അറിയിച്ചു.
 
ഔദ്യോഗികമായ കണക്കുകൾ പ്രകാരം 400 ഇന്ത്യൻ പൗരന്മാർ അഫ്‌ഗാനിലുണ്ട്. എന്നാൽ അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളുടെ കമ്പനിയിൽ പ്രവർത്തിച്ചവർ അങ്ങനെയെല്ലാം കണക്കിലെടുക്കുമ്പോൾ ഇത് 1500ഓളം വരും. ഇതിനിടെ  ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിർത്തി . ഇതുവരെ അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. 
 

At the moment, we are, like everybody else, very carefully following developments in #Afghanistan. Our focus is on ensuring security in Afghanistan and the safe return of Indian nationals: EAM S Jaishankar at UNSC on being asked 'how will India deal with Taliban' (18.08.2021) pic.twitter.com/WuWI4bq68n

— ANI (@ANI) August 19, 2021
അഫ്ഗാൻ ഒഴിപ്പിയ്ക്കൽ വിലയിരുത്താൻ ഇന്നും ദേശിയ സുരഷാ സമിതി വൈകിട്ട് ചേരും. നിലവിലുള്ള സാഹചര്യത്തിലെ പുരോഗതി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് യോഗത്തിൽ വ്യക്തമാക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍