സമാധാനത്തിനുള്ള നോബേല്‍ പ്രഖ്യാപനം ഇന്ന്; പട്ടികയില്‍ എഡ്വേർഡ് സ്‌നോഡെനും

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2015 (08:26 IST)
സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ഇന്ന് പ്രഖ്യാപിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ മുതല്‍ അമേരിക്കയുടെ ചാരപ്രവര്‍ത്തികള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയ എഡ്വേർഡ് ജോസഫ് സ്‌നോഡെൻ വരെ നൊബേലിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രാന്‍സിസ് മാര്‍പാപ്പ, ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കല്‍, ബാന്‍ കി മൂണ്, കൊളംബിയ സമാധാന സംഘം, അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശ കാര്യമന്ത്രി അഹ്മദ് സാരിഫും (ആണവ ചര്‍ച്ചാ സംഘം), ഫാദര്‍ മുസ്സി സെറായ്, ജീന്‍ ഷാര്‍പ്, ഡെനിസ് മുക്‌വെയ്ജികോംഗോയിലെ ഗൈനക്കോളജിസ്‌റ്റ്, എഡ്വേർഡ് ജോസഫ് സ്‌നോഡെൻ എന്നിവരാണ് പട്ടികയില്‍ ഉള്ളത്.

കണക്കു കൂട്ടല്‍ തെറ്റിച്ച് പ്രഖ്യാപിക്കപ്പെടുന്ന നോബല്‍ സമ്മാനങ്ങള്‍ ഇത്തവണയും പതിവ് ആവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.