വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു

Webdunia
തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (16:36 IST)
വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം മൂന്ന് പേര്‍ പങ്കിട്ടു.മെയ് ബ്രിറ്റ്, എഡ്വേര്‍ഡ് മോസല്‍, ജോണ്‍ ഒ കീഫ് എന്നിവരാണ് നൊബേല്‍ പുരസ്കാര ജേതാക്കള്‍.

തലച്ചോറിലെ ‘ജിപിഎസ്’ സംവിധാനത്തേക്കുറിച്ചുള്ള പഠനമാണ് ഇവര്‍ക്ക് പുരസ്കാരം നേടിക്കൊടുത്തത്.തലച്ചോറില്‍ മനുഷ്യന്റെ ചുറ്റുപാടുകളെപ്പറ്റിയുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഓര്‍മ്മിച്ച് വയ്ക്കാന്‍ കഴിയുന്ന കോശങ്ങളുടെ സ്ഥാനം കണ്ടെത്താന്‍  ഇവര്‍ക്ക് കഴിഞ്ഞതായി സമ്മാന കമ്മിറ്റി വിലയിരുത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.