ജീവനക്കാരുടെ വിവാഹേതരബന്ധങ്ങൾ വിലക്കിക്കൊണ്ട് ചൈനീസ് കമ്പനി. ഭാര്യാഭർത്താക്കന്മാർക്കിടയിൽ സത്യസന്ധതയും വിശ്വസ്തതയും പുലർത്തുന്ന സംസ്കാരം ഉറപ്പിക്കാനായാണ് കമ്പനിയുടെ നടപടി. വിവാഹിതരായ എല്ലാ ജീവനക്കാർക്കും ഉത്തരവ് ബാധകമാണെന്നും വിവാഹേതരബന്ധം കണ്ടെത്തുന്ന പക്ഷം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നും ചൈനയിലെ ധോജിയാങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഉത്തരവിലൂടെ പറയുന്നു.
വിവാഹേതരബന്ധത്തെ കൂടാതെ പരസ്ത്രീബന്ധം,വിവാഹമോചനം എന്നിവയെയും കമ്പനി വിലക്കുന്നു. സംഭവം പുറത്തായതോടെ സമൂഹമാധ്യമങ്ങളിൽ ഇതേപ്പറ്റിയുള്ള ചർച്ച വ്യാപകമായി. കുടുംബത്തെ സംരക്ഷിക്കുന്നതിനും ജോലിയിൽ ശ്രദ്ധാകേന്ദ്രീകരിക്കാനും നിയമം സഹായകമാകുമെന്ന് കമ്പനി പറയുന്നു.