'പച്ചക്കറിയും വില്ലനാകുന്നു': ഇന്ത്യക്കാരില്‍ വന്‍കുടല്‍ അര്‍ബുദത്തിന് കാരണം പച്ചക്കറി ഭക്ഷണശീലം

Webdunia
വ്യാഴം, 31 മാര്‍ച്ച് 2016 (11:19 IST)
വെജിറ്റേറിയന്‍ വേണോ നോണ്‍വെജിറ്റേറിയന്‍ വേണോ എന്നതാണ്‌ ഇക്കാലത്ത് ഭക്ഷണ കാര്യത്തില്‍ ഇന്ത്യക്കാരുടെ ഇടയിലെ ഏറ്റവും വലിയ ചര്‍ച്ച. എന്നാല്‍, ഇന്ത്യക്കാരില്‍ വന്‍കുടല്‍ അര്‍ബുദം കൂടാനുള്ള കാരണം പച്ചക്കറികള്‍ നിറഞ്ഞ ഭക്ഷണരീതിയെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പച്ചക്കറി കൂടുതലായി കഴിക്കുമ്പോള്‍ എഫ്‌എഡിഎസ് ‌2 എന്ന ജീനില്‍ വ്യതിയാനത്തിന്‌ കാരണമാകുന്ന ഘടകങ്ങള്‍ ഉണ്ടാകുകയും അവ ഡി എന്‍ എയെ നിയന്ത്രിച്ച്‌ രോഗബാധയ്‌ക്ക് കാരണമാകുന്നുവെന്നുമാണ് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

ഇന്ത്യാക്കാരെയും അമേരിക്കക്കാരെയും തരം തിരിച്ചുള്ള പഠനത്തിന്റേതാണ്‌ ഫലങ്ങള്‍. പച്ചക്കറികള്‍ മാത്രം കഴിക്കുന്ന 234 ഇന്ത്യക്കാരിലും 311 അമേരിക്കക്കാരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കെക്‌സിയോങ് യീ പറഞ്ഞു. പഠനത്തില്‍ ഇന്ത്യക്കാരില്‍ 68 ശതമാനവും അമേരിക്കക്കാരില്‍ 18 ശതമാനം ജീന്‍ വ്യതിയാനമാണ് കണ്ടെത്തിയത്.