പൊലീസിനെ മണ്ടനാക്കി; മുതലയെ പേടിച്ച് വള്ളംകളി താമസിച്ചു

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2014 (14:43 IST)
കേരളത്തിലെ വള്ളം കളിയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് അമേരിക്കയിലും വള്ളം കളി നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ അവിടെ മുതല വില്ലനായി. വള്ളം കളി നടത്താനുള്ള കുളത്തില്‍ മുതലയുണ്ടെന്ന വാര്‍ത്ത പരന്നതോടെ പണി പാളിയത്.

ഓസ്ട്രീയയിലെ ഡാന്യൂബ് നദിയില്‍ ഡ്രാഗണ്‍ ബോട്ട് റെയ്‌സിനിടെയാണ് വെള്ളത്തില്‍ മുതലയെ കണ്ടെന്ന് പറഞ്ഞ് 24 കാരിയായ സൈറിന്‍ ലിലൈന്‍ രംഗത്ത് വന്നത്. ആദ്യം ആരും കാര്യം വിശ്വസിച്ചില്ല. ആ സമയത്താണ് യുവതി കുളത്തില്‍ താന്‍ കണ്ട മുതലയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത് അധിക്രതരെ കാണിച്ചത്.

മുതലയെ പേടിച്ച് ആദ്യം പൊലീസുകാര്‍ വണ്ടിയില്‍ കയറി.  ഇപ്പോള്‍ തുഴഞ്ഞില്ലെങ്കില്‍ എന്നും തുഴയാമെന്ന് കരുതി തുഴച്ചിലുകാര്‍ ബോട്ട് കയറ്റി കരയില്‍ വെച്ചു. വള്ളം കളിക്ക് ആരാധകരും കാഴ്ച്ക്കാരും കൂടിയപ്പോള്‍ അധികൃതര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. പിന്നെ രണ്ടും കല്‍പ്പിച്ച് മുതലയെ തെരയാന്‍ ആളുകള്‍ തീരുമാനിച്ചു. രണ്ട് മണിക്കൂര്‍ നേരത്തെ തെരച്ചിലിന് ശേഷം മുതലയെ കണ്ടെത്തി. പക്ഷെ അത് മുതലയായിരുന്നില്ല, ഒരു മരത്തടിയായിരുന്നു.

തുടര്‍ന്ന് എല്ലാവരും യുവതിയുടെ മുന്നില്‍ തെറി വിളിയുമായെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ വെള്ളത്തില്‍ മരത്തടി കാണുകയും അത് മുതലയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. പക്ഷെ മറ്റുള്ളവരോട് പറയാന്‍ വിശ്വാസ്യ യോഗ്യമായ ഒരു തെളിവിന് വേണ്ടി ഇന്റര്‍നെറ്റില്‍ നിന്ന് മുതലയുടെ ഒരു ഫോട്ടോ എടുക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. രണ്ട് മണിക്കൂര്‍ നേരം പൊലീസിന്റെ സമയം കളഞ്ഞതില്‍ നഷ്ടപരിഹാര തുകയായി യുവതിയില്‍ നിന്ന് 13,000 ഡോളര്‍ ഈടാക്കും.