അയല്‍രാജ്യത്തിന്റെ സുരക്ഷ ഇന്ത്യക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി നേപ്പാളിന് ഇന്ത്യ ധ്രുവ് ഹെലികോപ്റ്റര്‍ സമാനമായി നല്‍കി. സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി നേപ്പാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് നേപ്പാളിന്‍ ഉപഹാരമായി സൈനിക ഹെലികോപ്റ്റര്‍ സമാനിച്ചത്.
പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് നിര്‍മ്മിച്ച് ധ്രുവ് ഹെലികോപ്റ്ററിന്റെ പരിഷ്കരിച്ച പതിപ്പായ ധ്രുവ് മാര്‍ക്-3 ആണ് മോഡി നേപ്പാളിന് കൈമാറിയത്. സൈനിക ആവശ്യത്തിന് ഉപയോഗിക്കാവുന്ന കോപ്ടറായ ഇതില്‍ അത്യാധുനിക യുദ്ധ സജ്ജീകരണങ്ങളുണ്ട്.ഇതിലുണ്ട്. 60 -80 കോടി രൂപ വിലവരുന്നതാണിത്. അടുത്തകാലത്തായി മാലിദ്വീപ്‌സ്, ഇക്വഡോര്‍ അടക്കം മൂന്നു രാജ്യങ്ങള്‍ക്ക് ദ്രുവ് ഹെലികോപ്ടറുകള്‍ നല്‍കിയിരുന്നു.