നേപ്പാളിലും ഇന്ത്യയിലും വ്യാപക നാശങ്ങളും മരണങ്ങളും ഉണ്ടാക്കിയ കഴിഞ്ഞ ഏപ്രിലെ ഭൂകമ്പം വെറും സാമിള്‍ വെടിക്കെട്ട് മാത്രമായിരുന്നു എന്ന് ഗവേഷകര്‍. ഈ മേഖലയില്‍ കഴിഞ്ഞതവണൌണ്ടായതിന്റെ ഇരട്ടി ശക്തിയുള്ള ഭൂകമ്പം ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. നേപ്പാളിലുണ്ടായ ഭൂചലനത്തെപ്പറ്റി പഠിച്ച കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ശാസ്‌ത്രസംഘമാണ് ഭൂകമ്പസാധ്യത വീണ്ടും കണ്ടെത്തിയത്.
പടിഞ്ഞാറന്‍ നേപ്പാളും ഇന്ത്യയുടെ വടക്കന്‍ മേഖലയും ഭാവിയില്‍ വലിയ ഭൂകമ്പങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചേക്കുമെന്ന് ശാസ്‌ത്രജ്‌ഞരുടെ മുന്നറിയിപ്പ്. ഭൗമാന്തര്‍ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന മര്‍ദത്തിന്റെ ഒരു ഭാഗം മാത്രമാണ് കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ ഭൂകമ്പത്തിലൂടെ പുറത്തുവന്നത്. എന്നാല്‍ ഇതിലും അധികം മര്‍ദ്ദം ഈ മേഖലകളില്‍ ഉള്ളതിനാല്‍ വീണ്ടും വലിയ ചലനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ പ്രഫ. ജീന്‍ ഫില്‌പ്പ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ നേപ്പാളില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 9,000 പേരാണു മരിച്ചത്.
ഹിമാലയന്‍ മേഖല ഉള്‍പ്പെടുന്ന ഇന്ത്യന്‍ പ്ലേറ്റ് യൂറേഷ്യയുടെ അടിയിലേക്കു വര്‍ഷത്തില്‍ രണ്ടു സെന്റിമീറ്റര്‍ എന്ന നിലയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വലിയൊരു ഭാഗം കൂട്ടിമുട്ടിയ നിലയിലുമാണ്. ഇതില്‍ നിന്നുണ്ടാകുന്ന മര്‍ദ്ദം പുറത്തുപോകുമ്പോള്‍ അതു വലിയ ഭൂചലനത്തിനു കാരണമാകുന്നു. നിലവില്‍ രൂപപ്പെട്ടിരിക്കുന്ന മര്‍ദ്ദം പടിഞ്ഞാറന്‍ നേപ്പാളിലെ പൊഖാര മുതല്‍ ഡല്‍ഹിക്കു വടക്കു വരെ വ്യാപിച്ചിട്ടുള്ളതായും ഗവേഷകര്‍ പറയുന്നു.