ചൈനയുമായി അതിര്‍ത്തി തര്‍ക്കം ഉണ്ടെന്ന് സമ്മതിച്ച് നേപ്പാള്‍. നേപ്പാളിലെ പല ജില്ലകളിലും ചൈന കൈയേറ്റം നടത്തിയെന്നും ഇത് അന്വേഷിക്കാന്‍ ഒരു ഉന്നതതല സമിതി രൂപികരിക്കുമെന്നും നേപ്പാള്‍ സര്‍ക്കാര്‍ പറയുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.
ഒലി സര്‍ക്കാരിന്റെ കാലത്താണ് ചൈന കൂടുതലായി കൈയേറ്റം നടത്തിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് ചൈന കടന്നുകയറി കെട്ടിടങ്ങള്‍ നിര്‍മിച്ചതായി ജനങ്ങള്‍ സര്‍ക്കാരിനോട് പരാതി പറഞ്ഞിരുന്നു. ഇതില്‍ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.