നക്സല്‍ കേസില്‍ മാപ്പുസാക്ഷിയായ മലയാളി ഡോക്ടറും ഭാര്യയും ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ ആത്മഹത്യാശ്രമം നടത്തി. അട്ടപ്പാടിയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. വാസു ഭാര്യ ശോഭ എന്നിവരെയാണു ആത്മഹത്യാശ്രമം നടത്തിയ നിലയില്‍ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിലായ വാസുവിനെ കേപ്ടൗണിലെ ഗ്രീന്‍ പോയിന്റ് ആശുപത്രിയിലും ശോഭയെ ടൈഗര്ബെന് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എംബസി ഇരുവരുടെയും വിവരങ്ങള്‍ ഇരുവരുടെയും വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായാണ് വിവരം.