നാഡയുടെ തീരുമാനം അംഗീകരിച്ചില്ല: ഗുസ്തിതാരം നര്‍സിങ് യാദവിനു നാലുവര്‍ഷം വിലക്ക്; ഒളിമ്പിക്‌സില്‍ മത്സരിക്കാനാകില്ല

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (08:35 IST)
ഗുസ്തി താരം നര്‍സിങ് യാദവിന് നാലുവര്‍ഷം വിലക്ക്. തന്നെ കുടുക്കാന്‍ ഗുഢാലോചന നടത്തിയെന്ന നര്‍സിങിന്റെ വാദം രാജ്യന്താര കായിക കോടതി അംഗീകരിച്ചില്ല. വിലക്ക് അടിയന്തര പ്രാബല്യത്തോടെ നിലവില്‍ വന്നു. വിധി എതിരായതോടെ നര്‍സിങിന് ഒളിമ്പികസില്‍ മത്സരിക്കാനാകില്ല. നര്‍സിങിനെ കുറ്റവിമുക്തനാക്കിയ നാഡയുടെ തീരുമാനം കോടതി അംഗീകരിച്ചില്ല. 
 
നര്‍സിങിന്റെ സാമ്പിളില്‍ നേരത്തെ ഉത്തേജക മരുന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നു നാഡയുടെ പ്രത്യേക അനുമതിയോടെ അദ്ദേഹം ഒളിമ്പിക്‌സിനെത്തി. എന്നാല്‍ ഇതിനെതിരെ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി(വാഡ) രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന് നര്‍സിങിന്റെ വാദം കോടതി തള്ളി. റിയോയില്‍ 74 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്നായിരുന്നു മത്സരം. 
Next Article