റിയോ ഒളിംപിക്സില്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 200 മീറ്റര്‍ ഓട്ടത്തില്‍ 19.78 സെക്കന്‍ഡ് സമയത്ത് ഫിനിഷ് ചെയ്താണ് ബോൾട്ട് പുതിയ ചരിത്രമെഴുതിയത്.
തുടര്‍ച്ചയായ മൂന്നാം ഒളിംപിക്സ് സ്പ്രിന്റ് ഡബിള്‍ ആണിത്. ഒരു താരം ആദ്യമായാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത്. കാനഡയുടെ ആന്ദ്രേ ഡി ഗ്രാസേക്കാണ് വെള്ളി. റിയോ ഒളിമ്പിക്സിലെ ബോൾട്ടിന്റെ രണ്ടാം സ്വർണമാണിത്.
നേരത്തെ, 100 മീറ്റർ മത്സരത്തിലും ജമൈക്കൻ താരം സ്വർണമണിഞ്ഞിരുന്നു. മറ്റൊരു മത്സരത്തിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ക്രൊയേഷ്യൻ താരം സാറ കൊട്ടക് സ്വർണവും സൗത്ത് ആഫ്രിക്കയുടെ സുനേറ്റ് വിപൻ വെള്ളിയും നേടി.