മോഡി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ തന്ത്രങ്ങൾ പയറ്റുന്നു: ചൈനീസ് ദിനപത്രം

Webdunia
ബുധന്‍, 13 മെയ് 2015 (08:41 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈയാഴ്ച ചൈന സന്ദർശിക്കാനിരിക്കെ അദ്ദേഹത്തെ ശക്തമായ ഭാഷയില്‍ പരിഹസിച്ച് ചൈനീസ് ദിനപത്രം. ഇന്ത്യക്കാർക്കിടയിൽ തന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് വിവിധ തന്ത്രങ്ങൾ പയറ്റുന്നയാളാണ് മോഡി. കൊച്ചു കൊച്ചു തന്ത്രങ്ങളിലൂടെ പ്രതിച്ഛായ വർദ്ധിപ്പിക്കാന്‍ അദ്ദേഹം വന്‍ ശ്രമമാണ് നടത്തുന്നതെന്നും ചൈനയിലെ ഗ്ലോബൽ ടൈംസ് എന്ന ദിനപത്രം പറയുന്നു.

നരേന്ദ്ര മോഡി അധികാരത്തില്‍ എത്തിയ നാള്‍ മുതല്‍ ജപ്പാൻ, യുഎസ്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായുള്ള ഇന്ത്യയുടെ ബന്ധം വളർത്തുന്നതിന് സവിശേഷ ശ്രദ്ധ നൽകുന്നുണ്ട്. എന്നാലും എല്ലാത്തിനും പിന്നില്‍ പ്രതിച്ഛായ വർദ്ധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് എല്ലാത്തിനും പിന്നിലുള്ളത്. തർക്ക പ്രദേശമായ അരുണാചൽ പ്രദേശ് മോഡി ഒരിക്കലും സന്ദർശിക്കരുതെന്നും ലേഖനം ആവശ്യപ്പെടുന്നുണ്ട്.

ഈ ആഴ്‌ചയാണ് മോഡി ചൈന സന്ദർശിക്കുന്നത്. അതിർത്തി തർക്കവും, അതിര്‍ത്തിയില്‍ ട്രെയിന്‍ പാളം നിര്‍മിക്കുന്നതും, അരുണാചൽ പ്രദേശ് വിഷയവും ചര്‍ച്ചയാകുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ചൈനീസ് ദിനപത്രം മോഡിക്കെതിരെ രംഗത്ത് എത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.