വ്യാപക റെയ്‌ഡ്: ദ്രോഹിക്കുകയാണെന്ന് രാജപക്ഷെയുടെ മകന്‍

Webdunia
ചൊവ്വ, 20 ജനുവരി 2015 (13:31 IST)
തങ്ങളുടെ വസതിയിലും സുഹൃത്തുക്കളുടെ വീടുകളിലും റെയ്ഡ് നടത്തി അധികൃതര്‍ ദ്രോഹിക്കുകയാണെന്ന് രാജപക്ഷെയുടെ മകനും എംപിയുമായ നമല്‍ രാജപക്ഷെ. വില കൂടിയ വസ്തുക്കള്‍ കൈവശമുണ്ടെന്നും, ആഡംബര കാറായ ലംബോര്‍ഗിനി വസതിയില്‍ ഉണ്ടെന്നും അവകാശപ്പെട്ടായിരുന്നു റെയ്‌ഡ് എന്നും നമല്‍ രാജപക്ഷെ വ്യക്തമാക്കി.

മഹിന്ദ രാജപക്ഷെയുടെ തെക്കന്‍ പ്രവിശ്യയായ ടന്‍ഗാലെയിലുള്ള വീട്ടില്‍ തിങ്കളാഴ്‌ചയാണ് പൊലീസ് റെയ്‌ഡ് നടന്നത്. സീപ്ളെയിനും റേസിങ് കാറുകളും ഉണ്ടെന്നാരോപിച്ചാണ് പൊലീസ് വീട്ടിലെത്തിയതെന്നും. സുഹൃത്തുക്കളുടെ വീടുകള്‍ പോലും സന്ദര്‍ശിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും നമല്‍ രാജപക്ഷെ പറഞ്ഞു. ആരോ നല്‍കിയ തെറ്റായ വിവരത്തിന്റെ വെളിച്ചത്തിലാണ് ഇത്തരത്തില്‍ പൊലീസ് പെരുമാറുന്നതെന്നും. കൊട്ടി ഘോഷിച്ച് നടത്തിയ റെ‌യ്‌ഡില്‍  കുട്ടികള്‍ ഉപയോഗിക്കുന്ന ഒരു ചെറിയ ബോട്ട് മാത്രമാണ് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റെയ്‌ഡിനെ അനുകൂലിച്ച് പൊലീസ് രംഗത്ത് എത്തി. കോടതി വാറണ്ട് ഉണ്ടായിന്നതിനാലാണ് റെയ്‌ഡ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.