മ്യാന്മാറില്‍ സൈന്യം പ്രതിപക്ഷ ശക്തികേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 100ഓളം പേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ഏപ്രില്‍ 2023 (17:09 IST)
മ്യാന്മാറില്‍ സൈന്യം പ്രതിപക്ഷ ശക്തികേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 100ഓളം പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. രക്ഷാസമിതി പ്രമേയം അനുസരിച്ച് ജനങ്ങള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്ന് ഗൂട്ടെറസ് സൈന്യത്തോട് ആവശ്യപ്പെട്ടു.
 
വ്യോമസേനാ വിമാനങ്ങള്‍ ഗ്രാമത്തില്‍ താഴ്ന്ന് പറന്ന് ജനങ്ങള്‍ക്ക് മേല്‍ നിരവധി ബോംബുകള്‍ വര്‍ഷിച്ചതായി പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ രൂപീകരിച്ച ദേശീയ ഐക്യ സര്‍ക്കാരിലെ ആക്ടിംഗ് പ്രസിഡന്റ് ദുവ ലാഷി ലാ പറഞ്ഞു. യുഎസും യൂറോപ്യന്‍ യൂണിയനും ആക്രമണത്തെ അപലപിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍