കുടുംബവഴക്ക്: കുട്ടികളടക്കം ആറു പേരെ വെടിവെച്ചു കൊന്നു
കുടുംബ വഴക്കിനെ തുടര്‍ന്ന് അമേരിക്കയിലെ ഹൂസ്റ്റണ്‍ നഗരത്തിലെ ഒരു വീട്ടിലുണ്ടായ വെടിവയ്പില്‍ നാലു കുട്ടികളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. തലയ്ക്ക് വെടിയേറ്റ ഒരു സ്ത്രീ ഗുരുതരാവസ്ഥയിലാണ്.
അക്രമി ആരെന്നോ ഇയാള്‍ക്ക് കുടുംബവുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. പരുക്കേറ്റ സ്ത്രീ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമിയെ പൊലീസ് പിടികൂടി.