സ്‌കൂളില്‍ പോകാന്‍ ആവശ്യപ്പെട്ട ബന്ധുക്കളെ കൌമാരക്കാരന്‍ വെടിവച്ച്‌ കൊന്നു; അമ്മയ്‌ക്ക് നേരെയും വെടിയുതിര്‍ത്തു- ആക്രമത്തിന് കാരണം ഉറക്കം നശിപ്പിച്ചത്

Webdunia
വെള്ളി, 4 മാര്‍ച്ച് 2016 (05:38 IST)
സ്‌കൂളില്‍ പോകാന്‍ ആവശ്യപ്പെട്ടതിന്‌ പതിനാറുകാരന്‍ മുത്തശിയെയും സഹോദരിയെയും ആറു വയസുള്ള കുട്ടിയെയും വെടിവച്ചു. ഉറങ്ങുകയായിരുന്ന കുട്ടിയെ വിളിച്ച്‌ ഉണര്‍ത്തി സ്‌കൂളില്‍ പോകാന്‍ ആവശ്യപ്പെട്ടതിന്‌ കുടുംബാംഗങ്ങളെ കുട്ടി വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ടെന്നസിയിലെ നാഷ്വില്ലിയില്‍ രാവിലെയായിരുന്നു സംഭവം.

സ്കൂളില്‍ പോകാന്‍ സമയമായിട്ടും ഉറക്കം ഉണരാതിരുന്ന കൌമാരക്കാരനെ മുത്തശ്ശിയായ ഏര്‍ലി ഹില്ലും അമ്മ ഷേര്‍ലി വില്യംസും ചേര്‍ന്ന് വിളിച്ചുണര്‍ത്തുകയായിരുന്നു. ഇതില്‍ കുപിതനായ കുട്ടി ബാത്‌റൂമില്‍ ഒളിപ്പിച്ചുവെച്ചിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

67 കാരിയായ എര്‍ലിന്‍ ഹില്‍, 12 വയസുള്ള സഹോദരി, മൂത്ത സഹോദരിയുടെ ആറു വയസുള്ള കുട്ടി എന്നിവര്‍ക്കാണ് വെടിയേറ്റത്. അമ്മയ്ക്കു നേരെ കൌമാരക്കാരന്‍ വെടിയുതിര്‍ത്തെങ്കിലും ഇവര്‍ സോഫയ്ക്കടിയില്‍ ഒളിച്ചതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപെട്ടു. ആക്രമണത്തിനു ശേഷം കൌമാരക്കാരന്‍ പുറത്തേക്കുപോയി. സമീപത്തുള്ള സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ കുട്ടി. കുട്ടിയെ സമീപത്തെ റെയില്‍വേ ട്രാക്കിന്‌ സമീപം പൊലീസ്‌ കണ്ടെത്തി. അക്രമത്തിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.