ഒറിജിനാലിറ്റിക്ക് വേണ്ടി എന്ത് സാഹസികതയും ചെയ്യുന്നവരാണ് നടീ നടന്മാർ. എന്നാൽ, ഒറിജിനാലിറ്റിക്കായി ബലാത്സംഗ രംഗമെല്ലാം ക്യാമറയിൽ പതിപ്പിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ലായിരിക്കും. സംഭവം സത്യമാണ്. മാര്‍ലോണ്‍ ബ്രാന്റോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് എന്ന ചിത്രത്തിലെ ബലാത്സംഗ രംഗമാണ് ഇപ്പോള്‍ വിവാദമാകുന്നത്.
സിനിമയിലെ ബലാത്സംഗ രംഗം യഥാര്‍ത്ഥ്യമാണെന്നുള്ള സംവിധായകന്റെ വെളിപ്പെടുത്തല്‍ വിവാദത്തിലേക്ക്. 2013ലായിരുന്നു സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ത്തുലൂസി ബലാത്സംഗ രംഗം വെളിപ്പെടുത്തിയത്. നടി മരിച്ച് രണ്ട് വർഷം കഴിഞ്ഞാണ് സംവിധായകൻ ഈ വെളിപ്പെടുത്തൽ നടത്തിയതെന്ന് ശ്രദ്ധേയം. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വീഡിയോ പ്രചരിച്ചതോടെയാണ് സംവിധായകന്‍ പെട്ടത്.
സിനിമയിലെ സ്വഭാവികതയ്ക്ക് വേണ്ടി നടിയുടെ സമ്മതം കൂടാതെ ബലാത്സംഗം ചിത്രീകരിച്ചത്. 1972ലാണ് ബെര്‍ണാഡോ ബെര്‍ത്തുലൂസി സംവിധാനം ചെയ്ത ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് റിലീസ് ചെയ്തത്. ചിത്രത്തിലെ മരി ഷനീഡര്‍ എന്ന നടിയെയാണ് മാര്‍ലോണ്‍ ബ്രാന്റോ അനുവാദം കൂടാതെ ബലാത്സംഗം ചെയ്തത്. ത്രത്തിലൂടെ ബെര്‍ണാഡിന് മികച്ച സംവിധായകനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.