കൊതുക്‌ കടിയേറ്റ് യുവതിയുടെ കണ്ണിന്റെ കാഴ്‌ച പോയി

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2015 (15:44 IST)
കൊതുക്‌ കടിയേറ്റു യുവതിയുടെ കണ്ണിന്റെ കാഴ്‌ച പോയി. കരീബിയന്‍ ദ്വീപില്‍ അവധി ആഘോഷിക്കുന്നതിനിടെ ചിക്കുന്‍ഗുനിയ പിടിപെട്ട ബ്രിട്ടീഷുകാരിക്കാണ് വലതുകണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടത് .കഴിഞ്ഞ വര്‍ഷം കരീബിയന്‍ ദ്വീപായ ഗ്രെനഡ സന്ദര്‍ശിച്ചപ്പോഴാണ് ബ്രിട്ടിഷ് വനിതയ്ക്കു കൊതുകുകടിയേറ്റത്.

വിശദപരിശോധനയില്‍ ചിക്കുന്‍ഗുനിയക്ക്‌ കാരണമായ കൊതുകില്‍ നിന്ന്‌ ശരീരത്തിലെത്തിയ വൈറസാണ്‌ കാഴ്‌ചശക്തി നഷ്ടമാക്കിയത് കൂടാതെ ഇവര്‍ക്ക്‌ നേരത്തെ തന്നെ കാഴ്‌ചത്തകരാര്‍ ഉണ്ടായിരുന്നുവെന്നും ഡോ. അഭിജിത് മോഹിതെ പറഞ്ഞു.ചിക്കുന്‍ഗുനിയ ബാധിച്ചത് ഒരു മാസത്തിനുശേഷമാണ് വലതുകണ്ണിനു കാഴ്ച്ചപോയതായി ഇവര്‍ തിരിച്ചറിഞ്ഞത്.