സ്ത്രീ സൌന്ദര്യത്തില്‍ പ്രധാന സ്ഥാനമാണ് മാറിടത്തിനുള്ളത്. എന്നാല്‍ മാറിടത്തിന്റെ വലിപ്പത്തിനും പോക്കറ്റ് മണിയും തമ്മില്‍ വലിയ ബന്ധമുള്ളതായാണ് ഒരു പഠനം പറയുന്നത്. മാറിട വലിപ്പം കൂടിയ സ്ത്രീകൾ ഷോപ്പിംഗിനായി കൂടുതൽ പണം ചെലവഴിക്കുമെന്നും, മാറിട വലിപ്പം കുറഞ്ഞ പെണ്‍കുട്ടികള്‍ വളരെ കുറച്ച് പണം മാത്രമെ ചെലവാക്കുകയുള്ളുവെന്നുമാണ് പഠനം പറയുന്നത്. ഒരു ഇ കൊമേഴ്സ് വെബ്സൈറ്റിന്റെ ഡാറ്റയാണ് പഠനത്തിന് ആധാരമായി തെരഞ്ഞെടുത്തത്.
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വാങ്ങുന്നവരെ അഞ്ചു വിഭാഗങ്ങളായി തരംതിരിച്ചശേഷമാണ് രസകരാമായ ഈ പഠനം നടത്തിയത്. ചെറിയ മാറിടമുള്ളവര്‍ ഏഴു ശതമാനം പേർ ഷോപ്പിംഗിനായി പണം ധൂർത്തടിച്ച് നടക്കുമ്പോള്‍, വലിയ മാറിടമുള്ളവര്‍ മുപ്പത്തിമൂന്ന് ശതമാനമാണ് പണം ചെലവാക്കുന്നത്. അതായത് മാറിടത്തിന്റെ വലുപ്പം കൂടുന്തോറും പണ ചെലവും കൂടുമെന്നാണ് പഠനം പറയുന്നത്.
ചെറിയ മാറിടമുള്ളവര്‍ കുട്ടികളാണ് ഇവര്‍ക്ക് വരുമാനം കുറവാണ് അതിനാല്‍ ചെലവും കുറയും. എന്നാല്‍ വലിയ മാറിടമുള്ളവര്‍ പ്രായമുള്ളവരും ഏതെങ്കിലും തൊഴില്‍ ഉള്ളവരുമായിരിക്കും. അവര്‍ ഷോപ്പിംഗിനായി പണം വാരിയെറിയുമെന്നും പഠനം നടത്തിയ കൺസ്യൂമർ ഗ്രൂപ്പായ ക്വാർട്സ് വ്യക്തമാക്കുന്നു. പഠനത്തിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണെന്നാണ് അവർ പറയുന്നത്.