മിസോറിയില്‍ കറുത്ത വംശജനായ വിദ്യാര്‍ത്ഥിയെ പൊലിസ് വെടിവച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക്. ഇതേത്തുടര്‍ന്ന് മിസോറിയിലെ സെന്റ് ലൂയീസ് പ്രദേശത്തു കര്‍ഫ്യുവും അടിയന്തരാവസ്ഥയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സ്ഥലമായ ഫെര്‍ഗൂസന്‍ നഗരത്തില്‍ പ്രത്യേകം നിരോധാജ്ഞയും ഏര്‍പ്പെടുത്തി.കര്‍ഫ്യു ലംഘിച്ചു പ്രകടനം നടത്തിയവര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകവും പുകബോംബും പ്രയോഗിച്ചു. പ്രകടനം നടത്തിയവരില്‍ ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു.ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ആഗസ്റ്റ് ഒമ്പതിനാണ് മൈക്കല്‍ ബ്രൗണ്‍ എന്ന 18കാരന്‍ പൊലീസുകാരന്റെ വെടിയേറ്റ് മരിച്ചത്.സംഭവസമയത്ത് മൈക്കല്‍ ബ്രൌണ്‍ നിരായുധനായിരുന്നു. സംഭവം ആദ്യം അന്വേഷണം പ്രഖ്യാപിച്ച് ഉയര്‍ന്നുവരുന്ന പ്രതിഷേധത്തേ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും. മൈക്കല്‍ ബ്രൗണ്‍ മോഷണക്കേസിലെ പ്രതിയാണെന്ന വിശദീകരണവുമായി പൊലീസ് വകുപ്പ് രംഗത്തെത്തിയതോടെ പ്രതിഷേധം ആളിപ്പടരുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ നിരവധിതവണ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.സംഭവത്തിന് പിന്നില്‍ ഡാരന്‍ വില്‍ സണ്‍ എന്ന് പൊലീസ് കാരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍