ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനില്‍ വീണത് സ്‌ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈല്‍ ആണ്. പാക്കിസ്ഥാന്റെ ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് മിസൈല്‍ പതിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.