ഓരോ ദൈവത്തിനും എത്ര തവണ പ്രദക്ഷിണം വയ്ക്കണം?

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 മാര്‍ച്ച് 2022 (17:35 IST)
പ്രദക്ഷിണം വച്ച ശേഷമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. ശിവന് മൂന്നും, വിഷ്ണുവിനും ദേവിക്കും നാലും, സൂര്യന് രണ്ടും ഗണപതിക്ക് ഒന്നും പ്രദക്ഷിണം വയ്ക്കണം. ശിവന്റെ താഴിക കുടത്തില്‍ കൈകൊട്ടിയാണ് തൊഴേണ്ടത്.
 
ക്ഷേത്രദര്‍ശനത്തിലൂടെ ദൈവീക ചൈതന്യം നമ്മളില്‍ എത്തുമെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ നടയ്ക്ക് നേരെ മുന്നില്‍ നിന്ന് തൊഴാതെ ഇടത്തോട്ടോ വലത്തോട്ടോ ചേര്‍ന്ന് 30 ഡിഗ്രി ചരിഞ്ഞുവേണം നിന്ന് തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് വയ്ക്കണം. കൈപ്പത്തികള്‍ ചേര്‍ത്തുവച്ച് മൂലമന്ത്രം ജപിച്ചുവയ്ക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍