കുരങ്ങന്മാർ ജനനേന്ദ്രിയഭാഗത്ത് സ്പർശിച്ചെന്ന് യുവതിയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ്

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (12:32 IST)
രണ്ട് സിംഹവാലൻ കുരങ്ങന്മാര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി ബ്രിട്ടീഷ് യുവതി പൊലീസില്‍ പരാതി നല്‍കി. വന്യമൃഗങ്ങളായതിനാൽ തങ്ങൾക്ക് പരാതിയെടുത്ത് ഒന്നും ചെയ്യാനാകില്ലെന്ന് പൊലീസും വ്യക്തമാക്കി. ജിബ്രാൾട്ടറിൽ  അവധി ആഘോഷിക്കാനെത്തിയ ഇരുപത്തിമൂന്നുകാരിയായ മെല്ലിസ ഹർട്ടാണ് വിചിത്ര പരാതിയുമായി പൊലീസിനെ സമീപിച്ചത്.
 
അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി സിംഹവാലൻ കുരങ്ങനെ കാണാൻ പോയതായിരുന്നു. ബിക്കിനിയായിരുന്നു വേഷം.  ചില കുരങ്ങന്മാർ അടുത്തെത്തുകയും മുടിയില്‍ പിടുത്തമിടുകയും ചെയ്തു. മുടിയില്‍ പിടിച്ച് വലിക്കാന്‍ തുടങ്ങിയതോടെ അവസ്ഥമാറുകയായിരുന്നുവെന്നും മെല്ലിസ പറഞ്ഞു. 
 
ഈ സമയത്ത് ഒരു കുരങ്ങ് ബിക്കിനി വലിച്ചൂരിയശേഷം  ജനനേന്ദ്രിയഭാഗത്ത് സ്പർശിക്കുകയുമായിരുന്നു. വേദനകൊണ്ട് അലറി വിളിച്ചെങ്കിലും ആരും തന്നെ സഹായിച്ചില്ല. തുടര്‍ന്ന് ഓടിയെത്തിയ വാർഡന്മാരാണ് കുരങ്ങുകളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയതെന്നും മെല്ലിസയുടെ പരാതിയില്‍ പറയുന്നു. കാര്യം ഗൌരവമുള്ളതാണെങ്കിലും പ്രതികൾ വന്യമൃഗങ്ങളായതിനാൽ കേസെടുക്കാന്‍ പൊലീസിന് കഴിയില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.