ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ ബേയ് ഏരിയില്‍ ആകാശത്ത് തെളിഞ്ഞ അപൂർവ വെളിച്ചത്തെക്കുറിച്ചാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച. പ്രത്യേകമായ ആകൃതിയിൽ ആകാശത്ത് വെളിച്ചം തെളിയുകയായിരുന്നു. ആകാശത്ത് അപൂർവ വെളിച്ചം ദൃശ്യമായതിനെ തുടർന്ന് സാന്റ് ബാര്‍ബറയില്‍ നിന്ന് വിക്ഷേപിക്കേണ്ടിയിരുന്ന ഉപഗ്രഹ വിക്ഷേപണം മറ്റിവച്ചു എന്ന് കാലിഫോർണിയയിലെ പത്രം റിപ്പോർട്ട് ചെയ്യുന്നു.
സംഭവം വലിയ ചർച്ചാവിഷയമായതോടെ കാലിഫോർണിയയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭൌമോപരിലത്തിൽ ഉൽക്ക പൊട്ടിത്തെറിച്ചതാകാം വെളിച്ചത്തിന് കാരണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നോട്ടുവക്കുന്ന അനുമാനം. ഇത് ശരിയാകണമെന്നില്ല എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.