തൈറോയിഡിനെ ചെറുക്കും പേരയ്‌ക്ക !

വ്യാഴം, 20 ഡിസം‌ബര്‍ 2018 (19:58 IST)
ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പേരക്ക. ധാരാളം പോഷകങ്ങളും ജീവകങ്ങളും പേരക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നതാണ് ഇതിനു കാരണം. സി, എ, ഇ, ബി3, ബി6 എന്നി ജീവകങ്ങളുടെയും, മാംഗനിസ്, കോപ്പർ, അയൺ എന്നീ ധാതുക്കളുടെയും കലവറയാണ് പേരക്ക.
 
തൈറോയിഡിന് ഒരു ഉത്തമ പ്രധിവിധിയാണ് പേരക്ക. ഹോർമോണുകളുടെ ഉത്പാതനം ക്രമപ്പെടുത്തുന്നതിന് പേരക്കക്ക് പ്രത്യേക കഴിവുണ്ട്. പേരക്കയിൽ അടങ്ങിയിരിക്കുന്ന കോപ്പറാണ് ഇതിന് സഹായിക്കുന്നത്. ഹോർമോണുകളെ ക്രമീകരിക്കുന്നതിലൂടെ തൈറോയിഡിന്റെ ഉത്പാതനത്തെയും പേരക്ക ക്രമപ്പെടുത്തും. 
 
ടെൻഷൻ, സ്ട്രസ് എന്നിവ കുറക്കുന്നതിനും പേരക്കക്ക് സാധിക്കും. കോപ്പർ ഹോർമോണുകളുടെ ഉത്പാതനത്തെ ക്രമപ്പെടുത്തുമ്പോൾ പേരക്കയിലടങ്ങിയിരിക്കുന്ന മാംഗനിസ് ഞരമ്പുകളെയും പേഷികളെയും അയക്കാൻ സഹയിക്കും, ഇത് മാനസികവും ശാരീരികവുമായ റിലീഫ്  നൽകും. 
 
പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കഴ്ചശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും പേരക്ക ഗുണകരം തന്നെ. പേരക്കയിലെ വിറ്റാമിൻ ബി3, ബി 6 എന്നിവയാണ് ഇതിന് സഹായിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍