യെമനിലെ പട്ടാള ക്യാമ്പുകൾക്കെതിരെയുണ്ടായ ഭീകരാക്രമണത്തില്‍ 30 മരണം. 18 ഭീകരരും12 സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തെക്ക് കിഴക്കൻ യെമനിലെ രണ്ട് പട്ടാള ക്യാമ്പുകൾക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ഇസ്‌ലാമിക് സ്‌റ്റേറ്റും (ഐഎസ്) അൽ കൊയ്‌തയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
അൽ ഖ്വൈദയുടെ നിയന്ത്രണത്തിലായ ഹർമ്മാവത് പ്രവിശ്യയുടെ തലസ്ഥാനം മുകല്ലയുടെ അടുത്തുള്ള ഷിബാമിലാണ് ആക്രമണം നടന്നത്. റോഡരികിൽ സേനാപട്രോളിനെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനം നടത്തിയതോടെയാണ് ആക്രമണമാരംഭിച്ചത്. മുഖംമൂടി ധരിച്ചെത്തിയ ഭീകരര്‍ പട്ടാള ക്യാമ്പുകളിലേക്ക് ഇരച്ചു കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സൈന്യം തിരിച്ചു വെടിവെച്ചതോടെ ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു.
മരുഭൂവിലെ മാൻഹാട്ടൻ എന്നറിയപ്പെടുന്ന ഷിബാമിന്റെ പടിഞ്ഞാറൻ പ്രവേശനകവാടത്തിലാണ് പ്രധാന ആക്രമണം നടന്നത്. ടർന്ന് ജനവാസ കേന്ദ്രത്തിൽ ഒരു ചാവേറും പൊട്ടിത്തെറിച്ചു. സമീപത്തെ സെയൂൺ പട്ടണത്തിലാണ് മൃതശരീരങ്ങളെയും പരിക്കേറ്റവരെയും എത്തിച്ചത്.