പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം അഫ്ഗാന്‍ പാര്‍ലമെന്റില്‍ തീവ്രവാദി ആക്രമണം നടന്നതെന്ന് അഫ്‌ഗാനിസ്ഥാന്‍. അഫ്ഗാന്‍ ഇന്റലിജന്‍സ് വിഭാഗം വക്താവ് ഹാസിബ് സെദൂക്കിയാണു പാക്കിസ്ഥാനും സംഭവത്തില്‍ പങ്കുണ്ടെന്നു വെളിപ്പെടുത്തിയത്.
അഫ്ഗാന്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നില്‍ പാകിസ്ഥാന്‍ ആണ്. ബിലാല്‍ എന്ന പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ തീവ്രവാദികള്‍ക്കു വേണ്ട സഹായം ചെയ്തു നല്‍കുകയായിരുന്നുവെന്നുമാണ് അഫ്ഗാന്‍ ഇന്റലിജന്‍സ് വെളിപ്പെടുത്തിയത്. ബിലാലിന്റെ പൂര്‍ണ പേര് ഇതുവരെയും അഫ്ഗാന്‍ വെളിപ്പെടുത്തിയിട്ടില്ല.