മൈക്രോസോഫ്റ്റ് വലിയ പിരിച്ചുവിടല്‍ നടപടിക്ക് ഒരുങ്ങുന്നതായി വാര്‍ത്തകള്‍. ഏകദേശം 18,000 ജീവനക്കാരെ മൈക്രോ സോഫ്റ്റ് പിരിച്ചുവിട്ടേക്കുമെന്നാണ് വാര്‍ത്തകള്‍. മൈക്രോസോഫ്റ്റ് വിന്‍ഡോസ് പദ്ധതിയില്‍ നിന്നും പിന്‍മാറുമെന്ന് നേരത്തെ മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു ഇതിന്‍റെ ഭാഗമാണ് പുതിയ നീക്കം എന്ന് പറയുന്നു.
പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ ഏതെങ്കിലും ഹാര്‍ഡ് വെയര്‍ വിഭാഗത്തിലായിരിക്കും അടച്ചുപൂട്ടല്‍ എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത നോക്കിയയുടെ മൊബൈല്‍ ബിസിനസ് വിഭാഗത്തിലെ ആളുകളും പിരിച്ചുവിടല്‍ ഭീഷണിയിലാണ്.
എന്നാല്‍ നോക്കിയ ബിസിനസ് പൂട്ടുന്നത് മൈക്രോസോഫ്റ്റ് ചിന്തിക്കുന്നില്ലെന്നാണ് റോയിട്ടേര്‍സ് മൈക്രോസേോഫ്റ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. 18,000 പേരെ പിരിച്ച് വിട്ടാല്‍ മൈക്രോസോഫ്റ്റിന്‍റെ ഇപ്പോള്‍ ഉള്ള തോഴിലാളികളുടെ എണ്ണത്തില്‍ നിന്നും 14 ശതമാനം കുറയും.
അതേസമയം തങ്ങളുടെ ഒരു യൂണിറ്റ് മൈക്രോസോഫ്റ്റ് നിലനിര്‍ത്തും. ഇത് സംബന്ധിച്ചും മൈക്രോസോഫ്റ്റ് വിശദീകരണം നല്‍കും. ജീവനക്കാരെ പിരിച്ചുവിടാന്‍ ഉള്ള തീരുമാനം സംബന്ധിച്ച് ഉടന്‍ തന്നെ മൈക്രോസോഫ്റ്റ് വിശദീകരണം നല്‍കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.