ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ച യുവാവിന് ഏഴ് വര്‍ഷം തടവ്

Webdunia
ശനി, 6 ജൂണ്‍ 2015 (15:40 IST)
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ച യുവാവിന് അമേരിക്കന്‍ ഫെഡറല്‍ കോടതി എഴു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ടെക്‌സസ് സ്വദേശി മൈക്കിള്‍ ടോഡ് വൂള്‍ഫ്(24) എന്നയാളെയാണു ഐ എസില്‍ ചേരാന്‍ പോയതിന് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം  ഐ എസില്‍ ചേരാനായി തുര്‍ക്കി വഴി സിറിയയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ ഇയാളെ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടുകയായിരുന്നു.