വീഡിയോയിലെ സംഭാഷണം ഗൌരവമായി കാണേണ്ടതില്ല. അതിനെ, നേരംപോക്ക് മാത്രമായി കണ്ടാല്‍ മതിയെന്നും മെലാനിയ പറഞ്ഞു. ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ അദ്ദേഹത്തില്‍ നിന്നും മുമ്പൊരിക്കലും കേട്ടിട്ടില്ല. ട്രംപിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതിശയം തോന്നിയെന്നും ചില പുരുഷന്മാര്‍ സംസാരിക്കുന്നത്
ഇത്തരത്തിലാണെന്ന് തനിക്കറിയാമെന്നും അവര്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. നേരത്തെ, സ്ത്രീകളെക്കുറിച്ച് ആഭാസകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് അമേരിക്കന്‍ ജനത മാപ്പു നല്കണമെന്ന ആവശ്യവുമായി മെലാനിയ രംഗത്തെത്തിയിരുന്നു.