റോഡപകടത്തില്‍ പരിക്കേല്‍ക്കാതിരിക്കണമെങ്കില്‍ രൂപം ഗ്രഹാമിനെ പോലെയായിരിക്കണം

ബുധന്‍, 27 ജൂലൈ 2016 (09:57 IST)
റോഡപകടങ്ങളില്‍ ഇന്ത്യയില്‍ മാത്രം പ്രതിദിനം കൊല്ലപ്പെടുന്നവരുടെ എണ്ണം ശരാശരി 400. പരിക്കേല്‍ക്കുന്നവരുടെ എണ്ണം അതിന്റെ എത്രയോ ഇരട്ടിയായിരിക്കുമെന്ന് ഊഹിക്കുകയും ചെയ്യാം. ഇതെല്ലാം അറിഞ്ഞിട്ടും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അമിതവേഗത്തില്‍ പായുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ ഗ്രഹാമിനെ പരിചയപ്പെടുത്തുന്നു. 
 
അപകടത്തില്‍ പരിക്കേല്‍ക്കാതിരിക്കണമെങ്കില്‍ രൂപം ഗ്രഹാമിന്റെത് പോലെ ആയിരിക്കണമെന്നാണ് ഇവര്‍ പറയുന്നത്. ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വിചിത്ര മനുഷ്യനാണ് ഗ്രഹാം. ഭീമന്‍ തല, കഴുത്തില്ലാത്ത ഇടുങ്ങിയ ഉടല്‍, മുഴച്ചു നില്‍ക്കുന്ന വാരിയെല്ലുകളും അസ്ഥികളും. ചെറിയ ചെവിയും മൂക്കും, കട്ടിയേറിയ ത്വക്ക്. ഇതെല്ലാമാണ് ഗ്രഹാമിന്റെ പ്രത്യേകത. 
 
ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനും മെല്‍ബണിലെ ഒരു കൂട്ടം കലാകാരന്മാരും ചേര്‍ന്നാണ് ഗ്രഹാമിനെ നിര്‍മ്മിച്ചത്. മനുഷ്യന്റെ രൂപ ഘടന ഇങ്ങനെയെങ്കില്‍ മാത്രം വാഹനാപകടത്തില്‍ നിന്നും രക്ഷ നേടാമെന്നാണ് ഇവര്‍ പറയുന്നത്. അതായത്, നിലവിലെ മനുഷ്യന്റെ ശരീരഘടന അപകടങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ പര്യാപ്തമല്ല. അതുകൊണ്ടുതന്നെ, ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ആക്‌സിഡന്റ് കമ്മിഷന്‍ നല്‍കുന്ന പൗരന്മാരോടു പറയുന്നത്. 

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക