പ്രണയം ഒത്തുചേരലിന്റെ മാത്രമല്ല വേർപിരിയലിന്റേതു കൂടിയാണ്. പല കാരണങ്ങൾ കൊണ്ടും ഒന്നിക്കാൻ കഴിയാതെ പോയവർ ഒരുപാടുണ്ട്. വിവാഹം കഴിച്ച പെൺകുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞാൽ ആ കാരണവും പറഞ്ഞ് അവളെ ഉപേക്ഷിക്കുന്നവർ അടുത്തിടെ ലണ്ടനിൽ നടന്ന സംഭവം അറിയുന്നത് നല്ലതായിരിക്കും. കാമുകിയെ ഉപേക്ഷിച്ച് പോയ മുന്‍കാമുകന് നന്ദി പറഞ്ഞ് ലണ്ടനിലെ ഒരു ടാറ്റു കലാകാരൻ ഒരു കത്തെഴുതി. ഈ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
കത്തിന്റെ മലയാള പരിഭാഷ ഇങ്ങനെ:
അവളെ ഉപേക്ഷിച്ച് പോയ മനുഷ്യന്,
നന്ദി, അവളുടെ ജീവിതത്തിൽ നിന്നും പോയതിനും അവളെ ഉപേക്ഷിച്ചതിനും നന്ദി. അവളെ സ്നേഹിക്കാൻ എനിക്ക് അവസരം നൽകിയതിനു നന്ദി. അവളെ വേദനിപ്പിച്ചതിനു നന്ദി. അല്ലായിരുന്നുവെങ്കിൽ അവൾ അത്രത്തോളം മൂല്യമുള്ള കാര്യം പഠിക്കുമായിരുന്നില്ല. അവളെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. അവൾ കരയുന്നത് എനിക്ക് സഹിക്കാനാകില്ല. നീ അവൾക്ക് വേണ്ടി ചെയ്യാതിരുന്ന പല കാര്യങ്ങളും ഞാൻ ചെയ്യും. അവൾ തനിച്ചായിരിക്കുമ്പോൾ അവൾക്കൊപ്പം ഞാനിരിക്കും. അവൾ ഒരു ഓപ്ഷൻ ആണെന്ന് തോന്നിക്കാതെ കൂടുതൽ പ്രാധാന്യം അവൾക്ക് തന്നെ കൊടുക്കും. അവളുടെ കഥകൾ കേൾക്കും. അവ എത്രത്തോളം ബോറടിപ്പിക്കുന്നതും പഴഞ്ചനുമാണെങ്കിലും പരാതി പറയാതെ കേൾക്കും. അവൾ ചോദിച്ചില്ലെങ്കിലും അവൾക്ക് വേണ്ടി സമയം കണ്ടെത്തുകയും സ്നേഹം നൽകുകയും ചെയ്യും. നീ അഭിനന്ദിക്കാൻ പരാജയപ്പെട്ട പെൺകുട്ടിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും. അവൾ എന്നോടൊപ്പം ഉണ്ടാകാൻ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്യും. അവൾ എങ്ങനെയായിരുന്നാലും ഞാൻ സ്നേഹിക്കും. അവൾക്ക് എന്ത് വേണമെങ്കിലും ഞാൻ കൂടെ നിൽക്കും. അവൾക്ക് വേണ്ടി നീ പരാജയപ്പെട്ട സ്ഥാനത്ത് ഞാൻ പങ്കാളിയാകും. നീ ചെയ്തതുപോലുള്ള തെറ്റുകൾ ഒരിക്കലും ചെയ്യാത്ത മനുഷ്യനാകും ഞാൻ. അവളെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല.