മാതാപിതാക്കളെ ചതിക്കുന്ന മക്കളെയും മക്കളെ ചതിക്കുന്ന മാതാപിതാക്കളെയും കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും വരാറുണ്ട്. എന്നാല്‍ പണം മോഹിച്ച് ഏണീറ്റു നില്‍ക്കാന്‍ ത്രാണിയില്ലാത്ത തൊണ്ണൂറ്കാരന് തന്റെ പതിനേഴ്‌കാരിയായ മകളെ വിവാഹം ചെയ്ത് നല്‍കാന്‍ തീരുമാനിച്ച പിതാവില്‍ നിന്ന് യുവതി കോടതിയുടെ സഹായത്തോടെ രക്ഷപ്പെട്ടു.
സൗദിയിലാണ് സംഭവം നടന്നത്. 20കാരനായ സുന്ദരനെ കാട്ടിയാണ് പിതാവ് 17 കാരിയായ മകളുടെ വിവാഹം പിതാവ് ഉറപ്പിച്ചത്. യുവാവിന്റെ സൌന്ദര്യത്തില്‍ മതിമറന്ന പതിനേഴ്കാരി യുവാവിനെ വേണ്ടെന്ന് പറഞ്ഞുമില്ല. ഒടുവില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു. വിവാഹ ഉടമ്പടി ഒപ്പ് വയ്ക്കുന്ന ദിനത്തിലാണ് പെണ്‍കുട്ടി പിതാവിന്റെ ചതി മനസിലാക്കുന്നത്.
20 കാരനെ കാട്ടി 90കാരനെ കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിയ്ക്കാനായിരുന്നു പിതാവിന്റെ ലക്ഷ്യം. ഉടന്‍ തന്നെ വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ച പെണ്‍കുട്ടിയെ പിതാവ് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ തൊണ്ണൂറ് കാരനില്‍ നിന്ന് വന്‍ തോതില്‍ പണം പിതാവ് വാങ്ങിയിരുന്നു. കുറച്ച് ബന്ധുക്കള്‍ക്കൊപ്പം നിയമപരമായി കാര്യങ്ങള്‍ നേരിട്ട യുവതിക്കൊപ്പം കോടതിയും നിന്നതോടെ പിതാവും വൃദ്ധനും കുടുങ്ങുകയായിരുന്നു. വിവാഹ ഉറമ്പടി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.