പര്‍ദ്ദ എസ്കലേറ്ററില്‍ കുടുങ്ങി, യുവതിയുടെ കൈയില്‍ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ കുഞ്ഞ് മരിച്ചു - ഭയപ്പെടുത്തുന്ന വീഡിയോ കാണാം
പര്‍ദ്ദ എസ്കലേറ്ററില്‍ കുടുങ്ങി വഴുതി വീണ യുവതിയുടെ കൈയില്‍ നിന്ന് താഴ്ചയിലേക്ക് വീണ കുട്ടി മരിച്ചു. കിഴക്കന്‍ ഉസ്ബെക്കിസ്ഥാനിലെ അന്‍ഡിജാനിലുള്ള ഒസ്ബെജിം ഷോപ്പിങ് മാളിലാണ് ഞെട്ടിപ്പിക്കുന്ന അപകടമുണ്ടായത്.
വലതു കൈയില്‍ മൂത്ത കുട്ടിയേയും ഇടതു കൈയില്‍ ഇളയ കുട്ടിയേയുമായി എസ്കലേറ്ററില്‍ കയറിയ യുവതിയുടെ പര്‍ദ്ദ കുടുങ്ങി. ഇതോടെ വീഴാന്‍ തുടങ്ങിയ യുവതിയുടെ ഇടതു കൈയില്‍ ഉണ്ടായിരുന്ന കുട്ടി 40 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
മാളിലെ അധികൃതര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ മാളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുകയാണ്.