തകര്‍ന്ന മലേഷ്യൻ വിമാനത്തിന്റെ ബ്ളാക് ബോക്സ് വിമതരുടെ കൈയില്‍!

Webdunia
വെള്ളി, 18 ജൂലൈ 2014 (16:53 IST)
വിമതര്‍ വെടിവച്ച് വീഴ്ത്തിയ മലേഷ്യൻ വിമാനത്തിന്റെ ബ്ളാക് ബോക്സുകൾ കൈവശമുണ്ടെന്ന അവകാശവാദവുമായി റഷ്യൻ അനുകൂല വിമതർ രംഗത്ത്. ബ്ളാക് ബോക്സുകൾ എന്തു ചെയ്യണമെന്ന കാര്യം ആലോചിച്ചു വരികയാണെന്നും വിമതർ വ്യക്തമാക്കി.

തകര്‍ന്നു വീണ  വിമാനത്തിന്റെ ബ്ളാക് ബോക്സുകൾക്കായി ഊർജ്ജിതമായ തെരച്ചിൽ നടക്കുകയാണ്. ഈ സമയത്താണ് വിമതർ അവകാശവാദവുമായി രംഗത്ത് വന്നത്. ബ്ളാക് ബോക്സുകൾ ലഭിച്ചാല്‍ മാത്രമെ വിമാനത്തിന് എന്താണ് സംഭവിച്ചതെന്നും. അപകടത്തിന്റെ വ്യക്തമായ കാരണവും വെളിവാകു. ബ്ളാക് ബോക്സിന് അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.