സൌദിയില്‍ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

Webdunia
വ്യാഴം, 26 ജൂണ്‍ 2014 (16:03 IST)
സൌദി അറേബ്യയില്‍ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ലപ്പുറം സ്വദേശികളായ അലവിക്കുട്ടി (55)​,​ മമ്മു (45)​,​ കുഞ്ഞിമോൻ (41)​ എന്നിവരാണ് മരിച്ചത്. റിയാദിലെ അൽ ഖർജിലാണ് അപകടം നടന്നത്.

ഇവർ സഞ്ചരിച്ച വാനിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശി മുഹമ്മദ് സാജിദ് അടക്കം നാല് പേരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുർച്ചെയാണ് സംഭവം നടന്നത്.