മലാല ഇസ്ലാമിനെതിരായ പോരാളിയെന്ന് പാക് താലിബാന്‍

Webdunia
ശനി, 13 ഡിസം‌ബര്‍ 2014 (10:10 IST)
സമാധാന നൊബേല്‍ സമ്മാനം ഏറ്റുവാങ്ങിയതിനു പിന്നാലെ മലാല യൂസഫ്സായിയെ ഇസ്ലാമിന്റെ ശത്രുവായി പ്രഖ്യാപിച്ചുകൊണ്ട് പാക് താലിബാന്‍ രംഗത്ത്. പാശ്ചാത്യ സംസ്കാരം പ്രചരിപ്പിച്ചു പാക്കിസ്ഥാനെ നശിപ്പിക്കാന്‍ ചെകുത്താന്റെ ശക്തികളുമായി മലാല കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും മതത്തിനും സമുദായത്തിനുമെതിരായി പ്രവര്‍ത്തിക്കുന്ന പോരാളിയാണ് മലാലയെന്നും താലിബാന്‍ ആരോപിക്കുനു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനല്ല പകരം പാശ്ചാത്യ സംസ്കാരം പ്രചരിപ്പിക്കാനാണു നൊബേല്‍ സമ്മാനം നല്‍കിയതെന്നും മകളെ മതത്തിനും സമുദായത്തിനുമെതിരെ ഉപയോഗിക്കുകയാണ് മലാലയുടെ പിതാവ് സിയാവുദിന്‍  ചെയ്യുന്നതെന്നും പാക് തെഹരീക്ക് -ഇ- താലിബാന്‍ വക്താവ് മുഹമ്മദ് ഉമര്‍ ഖൊരസാനി ആരോപിച്ചു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പോരാടിയ മലാലയ്ക്കു നേരെ 2012ല്‍ പാക്ക് താലിബാന്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്നാണു മലാലയുടെ പോരാട്ടം ലോകശ്രദ്ധയിലേക്കുയര്‍ന്നത്. തുടര്‍ന്ന് സമാധാനത്തിനുള്ള പ്രതീകമായി ലോകമാധ്യമങ്ങള്‍ മലാലയെ വിശേഷിപ്പിക്കുന്നു. എന്നാല്‍ പാശ്ചാത്യ ഏജന്റാണ് മലാലയെന്നാണ് മത മൌലികവാദികളുടെ ആരോപണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.