മലാലയുടെ തലയിൽ വെടിയുണ്ട ഇല്ലായിരുന്നു; വെളിപ്പെടുത്തൽ വൈറലാകുന്നു

വെള്ളി, 26 മെയ് 2017 (15:41 IST)
സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല യൂസഫ്‌സ്. അഫ്ഗാനിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ താലിബാന്‍ ഭീകരരുടെ വെടിയേറ്റാണ് മലാല ലോകത്തിന്റെ മുഴുവൻ പ്രിയ പുത്രി ആയി മാറിയത്.
 
മലാലയുടെ തലയിൽ വെടിയുണ്ട ഉണ്ടായിരുന്നില്ലെന്ന് പാക് എംപിയായ മുസാറത്ത് അഹ്മദ്‌സേബ് പറയുന്നു. മലാലയുടെ നാട്ടില്‍ നിന്നുള്ള ഈ വനിതാ ജനപ്രതിനിധി പറയുന്നത് എല്ലാം നാടകമായിരുന്നുവെന്നാണ്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള നാടകമായിരുന്നു മലാലയ്ക്ക് നേരെയുള്ള ആക്രമണം. ഉര്‍ദു ദിനപത്രമായ ഉമ്മത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവർ മലാലയ്‌ക്കെതിരെ സംസാരിക്കുന്നത്.
 
മലാലയുടെ തലയ്ക്കുള്ളില്‍ വെടിയുണ്ടയേ ഇല്ലായിരുന്നുവെന്നും അവര്‍ പറയുന്നു. സ്വാത്തില്‍ വെടിയേറ്റശേഷം നടത്തിയ സിടി സ്‌കാനില്‍ മലാലയുടെ തലയില്‍ വെടിയുണ്ട കണ്ടെത്തിയിരുന്നില്ല. പക്ഷെ പെഷവാറിലെ പരിശോധനകളില്‍ വെടിയുണ്ടയുണ്ടയുണ്ടെന്ന് കണ്ടെത്തി. ഇതും പദ്ധതിയുടെ ഒരു ഭാഗം ആയിരുന്നു. മുൻ കൂർ നിശ്ചയിച്ച ഒരു പ്ലാൻ ആയിരുന്നു ഇത്.
 
മലാലയ്ക്ക് എഴുത്തും വായനയും പോലുമറിയില്ലെന്നും അഹ്മദ്‌സേബ് പറയുന്നു. മലാലയുടെ ചികിത്സയില്‍ ഭാഗമായ എല്ലാവര്‍ക്കും സര്‍ക്കാര്‍ ഭൂമിനല്‍കി വീട് വെച്ചുകൊടുത്തിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 2014ല്‍ ആണു നൊബേല്‍ സമ്മാനം ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക