പോപ്പ് ഗായിക മഡോണയ്ക്ക് പ്രിയം ചെറുപ്പക്കാരായ ചുള്ളന് കാമുകന്മാരെയാണ്. അത് തോന്നുമ്പോള്‍ മാറുകയും ചെയ്യും. വയസ് 55 ആയെങ്കിലും മഡോണയുടെ പ്രണയത്തിന് ഇപ്പോഴും ചെറുപ്പമാണ്.
തന്റെ ഗ്രൂപ്പിലെ നര്ത്തകന് 24കാരനായ ടിമോര്‍ സ്റ്റെഫാന്സിനെയാണ് പുതിയതായി സ്വന്തമാക്കിയത്. 25 കാരന് ബ്രഹീം സൈബത്തിനെ ഉപേക്ഷിച്ചാണ് ടിമോറുമായുള്ള പ്രണയം ആരംഭിച്ചത്.
പുതിയ കാമുകനുമായി ജനുവരി മുതല്‍ പ്രണയത്തിലാണ്. അതിന് ശേഷം അധിക സമയവും ഇരുവരും ഒപ്പമാണ്. ഗ്രാമി അവാര്‍ഡിലും ഹോളര്‍ ഇഫ് യാ ഹീയര്‍ മീ യുടെ പ്രിവ്യൂവിന് ന്യൂയോര്‍ക്കില്‍ എത്തിയപ്പോഴും ഇരുവരും ഒന്നിച്ചായിരുന്നു. വിവിധ കാമുകന്മാരിലായി 17 കാരന് ലൂര്‍ദ്സ്, 13 കാരന് റോക്കോ, എട്ടു വയസുകാരായ മേഴ്സി, ഡേവിഡ് എന്നിങ്ങനെ നാല് മക്കളുമുണ്ട് ഈ പ്രണയറാണിക്ക്.