വഞ്ചിച്ച കാമുകിയുടെ ജനനേന്ദ്രിയം പശതേച്ച് ഒട്ടിച്ച യുവാവ് പിടിയില്‍

Webdunia
വ്യാഴം, 20 നവം‌ബര്‍ 2014 (12:11 IST)
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തില്‍ നിന്ന് വഴിപിരിയാന്‍ ഒരുങ്ങിയ കാമുകിക്ക് കാമുകന്‍ കടുത്ത ശിക്ഷ തന്നെ നല്‍കി. ഉറങ്ങിക്കിടന്ന യുവതിയുടെ ജനനേന്ദ്രിയം പശതേച്ച് ഒട്ടിച്ചാണ് ഇയാള്‍ പ്രതികാരം ചെയ്തത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്ത് വിചാരണ തുടങ്ങുകയും ചെയ്തു. ലണ്ടനിലെ ലങ്കൻഷേറിലെ പോൾവാട്ട്സൺ എന്നയുവാവാണ് കാമുകിയെ പശയില്‍ കുടുക്കിയത്.

നാൽപ്പത്തിനാലുകാരിയായ യുവതിയും യുവാവും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. കുറച്ചു നാളായി കാമുകി തന്നെ വഞ്ചിക്കുന്ന എന്ന തോന്നലാണ് ഈ ക്രൂരതയ്ക്ക് പോളിനെ പ്രേരിപ്പിച്ചത്. എങ്ങനെ പ്രതികാരം ചെയ്യണമെന്ന് ആലോചിച്ച യുവാവ് ഒടുവില്‍ യുവതിയുടെ ജനനേന്ദ്രിയം പശതേച്ച് ഒട്ടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി അതിശക്തമായ പശ കൈക്കലാക്കിയ പോള്‍ യുവതി ഉറങ്ങുന്ന സമയത്ത് പശ പ്രയോഗം നടത്തുകയായിരുന്നു.

രാവിലെ ഉറക്കത്തില്‍ നിന്ന് എണീറ്റ യുവതി കാര്യം മനസിലാക്കിയതോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഡോക്ടർമാർ ഏറെ പണിപ്പെട്ടാണ് പശനീക്കം ചെയ്തത്. കരുതിക്കൂട്ടിയുള്ള ദേഹോപദ്രവത്തിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്ക് കടുത്തശിക്ഷ കിട്ടുമെന്നാണ് കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.