"ഇന്ത്യയെ നോക്കൂ, എത്ര മലിനമാണ്" സംവാദത്തിനിടെ പരാമർശവുമായി ട്രംപ്

വെള്ളി, 23 ഒക്‌ടോബര്‍ 2020 (11:42 IST)
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ ഇന്ത്യക്കെതിരെ വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറിയതുമായി ബന്ധപ്പെട്ട കാര്യം വിശദമാക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമർശം.
 
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യയും ചൈനയും റഷ്യയുമടക്കമുള്ള സ്ഥലങ്ങളിലെ വായു മലിനമാണെന്നും ആരോപിച്ചു. ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു മലിനമാണ് സംവാദത്തിനിടെ ട്രംപ് പറഞ്ഞു.
 
അതേസമയം രേഖകളില്ലാതെ യുഎസില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം അധികാരമേറ്റ് നൂറുദിവസത്തിനുള്ളില്‍ കൊണ്ടുവരുമെന്ന് സംവാദത്തിനിടെ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ പറഞ്ഞു.ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ 2017ല്‍ റദ്ദാക്കിയ നിയമമാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍