ലണ്ടനില്‍ സബ്‌വേയില്‍ കത്തിക്കുത്ത്; അക്രമിയെ പൊലീസ് പിടികൂടി

Webdunia
ഞായര്‍, 6 ഡിസം‌ബര്‍ 2015 (11:28 IST)
ലണ്ടനില്‍ സബ്‌വേയില്‍ കത്തിക്കുത്ത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കത്തിക്കുത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സിറിയയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് ആക്രമണകാരി വിളിച്ചു പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്.
 
അക്രമം നടത്തി കത്തിയുമായി ഭീഷണി മുഴക്കിയയാളെ പൊലീസ് പിടികൂടി. സിറിയയിലെ ഐ എസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണം.
 
ലണ്ടനിലെ ലെയ്ടണ്‍സ്‌റ്റോണ്‍ അണ്ടര്‍ ഗ്രൗണ്ട് റെയില്‍വേ സ്‌റ്റേഷന്റെ സബ്‌വേയില്‍ വെച്ചായിരുന്നു ആക്രമണം. മൂന്നു പേരാണ് ആക്രമണത്തിന് ഇരയായത്. ഇതില്‍, ഒരാളുടെ കഴുത്തിന് സാരമായ മുറിവേറ്റിട്ടുണ്ട്. നിസാര പരുക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.