സ്വവര്‍ഗ അനുരാഗിയായ ടീച്ചര്‍ പതിനഞ്ചുകാരിക്കൊപ്പം പിടിയില്‍!

Webdunia
തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (15:29 IST)
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്വവര്‍ഗ അനുരാഗിയായ അധ്യാപികയ്ക്ക് കോടതി പതിനഞ്ച് മാസം തടവ് വിധിച്ചു. ലണ്ടനിലെ പെണ്‍കുട്ടികള്‍ പഠിക്കുന്ന ഹെഡ്‌ഫോഡ്‌ഷെയര്‍ റോയല്‍ മസോണിക് സ്‌കൂളിലെ കായികാധ്യാപികയായ എമിലി ഫോക്‌സിനെയാണ് തടവിന് ശിക്ഷിച്ചത്.

2012 ലാണ് എമിലി ഫോക്‌സ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ മുതലാണ് ഇവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. കൂടാതെ വിദ്യാര്‍ഥിനിക്ക് എല്ലാ ദിവസവും എമിലി അശ്ലീല സന്ദേശങ്ങളും അയ്ക്കുമായിരുന്നു. ഇരുവരും പലയിടങ്ങളിലും രഹസ്യമായി പോവുകയും ലൈംഗികമായി പെരുമാറുകയും ചെയ്യുന്നുണ്ടായിരുന്നു.

ഈ കാര്യങ്ങള്‍ കുട്ടിയും പുറത്ത് പറഞ്ഞിരുന്നില്ല. ടീച്ചര്‍ തന്റെ നല്ല ഫ്രണ്ടാണ് എന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ദിവസം പെണ്‍കുട്ടിക്ക് അയച്ച ഒരു മെയില്‍ വീട്ടില്‍ വെച്ച് പെണ്‍കുട്ടി പ്രിന്റെടുക്കാന്‍ ശ്രമിച്ചതോടെയാണ് ഇവരുടെ ബന്ധം പുറത്തായത്. പ്രിന്റര്‍ തകരാറിലായി പേപ്പര്‍ പാതിയില്‍ കുടുങ്ങി. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രിന്റര്‍ ശരിയാക്കുന്നതിനിടെ ഈ പേപ്പര്‍ കാണുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു. 25 കാരിയായ എമിലി ഫോക്‌സിനെതിരെ ഇത്തരത്തിലുള്ള നാല് കേസുകളാണ് കോടതിയില്‍ ഉള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.