ലണ്ടണ്‍ നഗരം വൃത്തികേടായി!

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (13:54 IST)
ലണ്ടണ്‍ നഗരം വൃത്തികേടായി. കളിയല്ല, കാര്യമാണ്. ലണ്ടണ്‍ നഗരം കീഴടക്കിയ റുമേനിയന്‍ ഭിക്ഷാടകരാണ് നഗരം വൃത്തികേടാക്കുന്നതില്‍ മുമ്പന്‍‌മാര്‍. നേരം വെളുക്കുമ്പോള്‍ തുടങ്ങുന്ന ഇവരുടെ ബഹളം അവസാനിക്കുന്നത് പാതിരാ കഴിയുമ്പോഴാണ്.

എന്നാല്‍ ശല്യം അവിടെയും തീരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയായാല്‍ ഇവര്‍ ഷോപ്പുകളുടെ ഷട്ടറിനു മുന്നില്‍ വിരിപ്പിട്ട് കിടന്നുറങ്ങുന്നു. രാവിലെ വഴിയരികില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നു. കൂടാതെ മോഷണവും വേശ്യാവൃത്തിയും. പോരേ പൂരം!

കളി കാര്യമായിരിക്കുന്നതായാണ് വാര്‍ത്തകള്‍. ഇവര്‍ ഫൗണ്ടനുകളില്‍ അലക്കുകയും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുകയും വഴിവക്കില്‍ മൂത്രമൊഴിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതൊടെ ലണ്ടണ്‍ നഗര്‍ത്തില്‍ പ്രഭാത സവാരിക്ക് പൊകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.

കുട്ടികളുമായി വഴിയില്‍ക്കൂടി നടക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സിലും ഹോം ഓഫിസും അടുത്തയാഴ്ച ഉന്നതതല യോഗം ചേരാനിരിക്കുകയാണ്.

എന്നാല്‍ പൊലീസിന് എട്ടിന്റെ പണിയാണ് കിട്ടീയതെന്ന് പറയപ്പെടുന്നു. ഇവരില്‍ വിസയുള്ളവരാര്, അനധികൃതമായി എത്തിയവര്‍ ആരൊക്കെയെന്ന് തിരിച്ചറിയാന്‍ യാതൊരു മാര്‍ഗവും ഇപ്പോള്‍ പൊലീസിന്റെ പക്കലില്ലാത്തതാണ് പ്രശനം. ഇവരേക്കുറിച്ച് കൃത്യമായ കണക്കുകളും അധികൃതരുടെ പക്കലില്ലാത്തതും സ്ഥിതി ഗുരുതരമാക്കുന്നു.