കഴിഞ്ഞ തിങ്കളാഴ്ച ലിബിയയിലെ മുസ്ലിം തീവ്രവാദകേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയത് യുഎഇ ആണെന്ന് അമേരിക്ക. ഈ വാര്‍ത്ത സംബന്ധിച്ച് യുഎഇ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുണൈറ്റഡ് അറബ് എമിരിറ്റ്‌സിന്റെ യുദ്ധവിമാനങ്ങള്‍ രണ്ട് അക്രമങ്ങള്‍ നടത്തിയതായാണ് അമേരിക്കന്‍ വക്താവ് വെളിപ്പെടുത്തിയത്.
ഈജിപ്തില്‍നിന്നാണ് ഈ വിമാനങ്ങള്‍ തീവ്രവാദ കേന്ദ്രള്‍ ലക്ഷ്യമാക്കി പറന്നുയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ സഹായമോ പിന്തുണയോ കൂടാതെയായിരുന്നു യുഎഇയുടെ ആക്രമണമെന്നാണ് അമേരിക്ക ഈ വിഷയത്തില്‍ വ്യക്തമാക്കിയത്.
ട്രിപ്പോളിയില്‍ താവളമടിച്ച ഭീകരരെയും ആയുധശാലയെയും ലക്ഷ്യമിട്ടായിരുന്നു ഇത്. ട്രിപ്പോളിയുടെ തെക്കന്‍ നഗരങ്ങളില്‍ സ്ഥാപിച്ച റോക്കറ്റ് വിക്ഷേപണികള്‍ക്ക് നേരേയായിരുന്നു രണ്ടാമത്തേത്.